Raga Notes
Arohana | S R2 G3 P M2 G3 P N3 D2 S (C D E G F# E G B A C)
|
Avarohana | S N3 D2 P M2 G3 R2 S (C B A G F# E D C)
|
Chords | C (C-E-G), D (D-F#-A), Em (E-G-B), D (D-F#-A), G (G-B-D), Am (A-C-E), Bm (B-D-F#) |
Audio Raga Demonstration
Listen to Yamuna Kalyani on keyboard by clicking on the player
Demonstration of Chords for Yamuna Kalyani
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Major | D-D-Major
E | E-Minor | E-E-Minor
F# | D-Major | F#-D-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Minor | B-B-Minor
|
ആരോഹണം : സരിഗപമഗപനിധസ
അവരോഹണം : സനിധപമഗരിസ
65-മതു് മേളമായ കല്ല്യാണിയുടെ ജന്യരാഗമാണു് യമുനാകല്ല്യാണി. ഇതൊരു വക്ര സമ്പൂര്‍ണ്ണ രാഗമാണു. ഈ രാഗത്തിനു് സരിഗപമപധസ - സധപമപഗരിസ എന്നും ഒരു ആരോഹണ അവരോഹണം ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ പ്രയാഗത്തില്‍ നിഷാദവും വരുന്നതിനാല്‍ ആദ്യത്തെ ആരോഹണ അവരോഹണമാണു് കൂടുതല്‍ അനുയോജ്യമായി തോന്നുന്നതു്. (ദീക്ഷിതര്‍ സമ്പ്രദായത്തില്‍ ഇതാണു് അവലംബിച്ചു കാണുന്നതു്.)
ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം (അന്യസ്വരം), പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. അന്യസ്വരമായ ശുദ്ധമധ്യമം വരുന്നതിനാല്‍ ഇതൊരു ഭാഷാംഗരാഗമാണു്. ഗമരി, ഗമഗ എന്നിങ്ങനെയുള്ള പ്രയോഗത്തിലാണു് അന്യസ്വരമായി ശുദ്ധമധ്യമം വരുന്നതു്. രി, ഗ, മ, ധ, നി രാഗഛായാസ്വരങ്ങളും സ, ഗ, പ, നി പ്രധാന ഗ്രഹസ്വരങ്ങളുമാണു്. നിധനിരി, ധനിരിഗ എന്ന പ്രയോഗങ്ങള്‍ ഈ രാഗത്തില്‍ കൂടെക്കൂടെ വരുന്നതായി കാണാം.
പമരിഗരി, ഗമരി, സനിരി, സ എന്നിവ രാഗരഞ്ജകപ്രയോഗങ്ങളാണു്. ആരോഹണ അവരോഹണങ്ങള്‍ കൊണ്ടു മാത്രം ഈ രാഗത്തിന്റെ പൂര്‍ണ്ണ രൂപം ഗ്രഹിക്കാന്‍ കഴിയില്ല. ഗുരുമുഖത്തു നിന്നു തന്നെ പഠിച്ചെങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ യമുനാകല്യാണി പാടുവാന്‍ കഴിയുകയുള്ളു. ഇതൊരു ദേശിയ രാഗമാണു്.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ യമന്‍ കല്യാണി ഈ രാഗത്തോടു സാമ്യമുള്ളതാണു്. ഹിന്ദുസ്ഥാനിയില്‍ ശുദ്ധമധ്യമ പ്രയോഗമില്ലാതെ പാടുന്നു.
ദീക്ഷിതരുടെ 'ജംബുപതേ' (രൂപകം - പഞ്ചഭൂതലിംഗ കൃതി), 'പരമശിവാത്മജം' (ആദി), ത്യാഗരാജസ്വാമിയുടെ 'ഹരിതാസുലുവെടലു' (ആദി), ദിവ്യനാമകീര്ത്തനങ്ങളായ 'നാരായണഹരി' (ആദി), 'രാമരാമരാമമാം പാഹി' (ആദി), വ്യാസരായരുടെ 'കൃഷ്ണനിബേഗനേ ബാരോ' (മിശ്രചാപ്പു്), കെ സി കേശവന് പിള്ളയുടെ 'ജയജഗദീശ രാമാ' (ആദി) എന്നിവ പ്രധാന കൃതികളാണു്.
'തളിരിട്ട കിനാക്കള്‍ തന് ', 'പാവാട പ്രായത്തില്‍' നിന്നെ (കാര്‍ത്തിക), 'ജാനകീ ജാനേ' (ധ്വനി), 'നദികളില്‍ സുന്ദരി യമുന' (അനാര്‍ക്കലി), 'അന്നു നിന്റെ നുണക്കുഴി' (പരീക്ഷ), 'ജബു് ദീപു് ജലേ ആനാ' (യേശുദാസു് ഹിന്ദിയില്‍ ആലപിച്ചതു്) എന്നീ ഗാനങ്ങള്‍ യമുനാകല്യാണിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്. |